സമസ്തയുടെ മദ്‌റസകളില്‍ പുതിയ അധ്യയനവര്‍ഷാരംഭം

മിഹ്‌റജാനുല്‍ ബിദായ:
സംസ്ഥാനതല ഉദ്ഘാടനം ഫറോക്കില്‍

സമസ്തയുടെ 9814 അംഗീകൃത മദ്‌റസകളില്‍ ജൂണ്‍ 23 മുതല്‍ പുതിയ അധ്യയനവര്‍ഷത്തിന് തുടക്കമാവുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ ആഭിമുഖ്യത്തില്‍ എല്ലാ മദ്‌റസകളിലും ‘നേരറിവ് നല്ല നാളേക്ക്’ എന്ന പ്രമേയത്തില്‍ ‘മിഹ്‌റജാനുല്‍ ബിദായ’ എന്ന പേരില്‍ അധ്യയന വര്‍ഷാരംഭ പരിപാടികള്‍ നടക്കും. ഒന്നര ലക്ഷം കുരുന്നുകളാണ് ഇത്തവണ പുതുതായി മദ്‌റസകളിലെത്തുക. കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 22-ന് വൈകുന്നേരം 4 മണിക്ക് ഫറോക്ക് മണ്ണൂര്‍ കിഴക്കുമ്പാട് തന്‍ബീഹുല്‍ ഉലൂം മദ്‌റസയില്‍ നടക്കും. സി.കെ.എം. സ്വാദിഖ് മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ അവാര്‍ഡ് ദാനം നിര്‍വ്വഹിക്കും. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, കെ.മോയിന്‍കുട്ടി മാസ്റ്റര്‍, എം.എ. ചേളാരി, കെ.കെ. ഇബ്‌റാഹീം മുസ്‌ലിയാര്‍, പുറങ്ങ് മൊയ്തീന്‍ മുസ്‌ലിയാര്‍, കൊടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, കെ.ടി. ഹുസൈന്‍കുട്ടി മൗലവി, സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ പ്രസംഗിക്കും