കൊച്ചിന്‍ ഇസ്ലാമിക് സെന്റര്‍ നാടിന് സമര്‍പ്പിച്ചു.

കൊച്ചി: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മറ്റിയുടെ ദക്ഷിണ കേരളത്തിലെ ആസ്ഥാനമായ കൊച്ചിന്‍ ഇസ്‌ലാമിക് സെന്റര്‍ നാടിന്‌സമര്‍പ്പിച്ചു. സംഘടനയുടെ റീജ്യണല്‍ ഓഫീസ്, സ്റ്റുഡന്റ്‌സ് ഹോസ്റ്റല്‍, സഹചാരി സെന്റര്‍, സെക്കണ്ടറി മദ്രസ എന്നിവയാണ് പള്ളിരുത്തി വെസ്റ്റ് കച്ചേരിപ്പടിയില്‍ആരംഭിച്ച സെന്ററിലെ സംരംഭങ്ങള്‍. സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കെ.അഹ്മദ് സാലിം ഫൈസി അദ്ധ്യക്ഷത വഹിച്ചു. സമസ്ത മുഫത്തിശ് ഫരീദുദ്ധീന്‍ മൗലവി, കെ.സി അബ്ദുല്‍ ഹമീദ് ഹാജി എന്നിവര്‍ ഉപഹാരം നല്കി, എം.സ്വരാജ് എം.എല്‍.എ, എം.എം പരീത് സാഹിബ്, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, സത്താര്‍ പന്തല്ലൂര്‍, അഡ്വ, ഇ.എസ്.എം കബീര്‍, ബഷീര്‍ ഫൈസി ദേശംമംഗലം, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ തമ്പി സുബ്രമണ്യം, ഹബീബ് ഫൈസി കോട്ടോപ്പാടം, കെ.എന്‍.എസ് മൗലവി, ഇബ്രാഹീം ഫൈസി ജെഡിയാര്‍, റഷീദ് ഫൈസി വെള്ളായിക്കോട്, സയ്യിദ് അബ്ദുല്ല തങ്ങള്‍ ആലപ്പുഴ, ആഷിഖ് കുഴിപ്പുറം, നൗഫല്‍ കുട്ടമശ്ശേരി, ഡോ. ജാബിര്‍ ഹുദവി, ശുഹൈബ് നിസാമി, ഡോ.സുബൈര്‍ ഹുദവി, ടി.പി സുബൈര്‍ മാസ്റ്റര്‍, ബക്കര്‍ ഹാജി, സിദ്ധീഖ് ഹാജി പ്രസംഗിച്ചു. മുഹമ്മദ് നിസമുദ്ധീന്‍ മുസ്ലിയാര്‍ സ്വാഗതവും, പി.എം ഫൈസല്‍ നന്ദിയും പറഞ്ഞു.

ഫോട്ടോ അടിക്കുറിപ്പ്:
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച കൊച്ചിന്‍ ഇസ്ലാമിക് സെന്റര്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു.