കൊച്ചിൻ ഇസ് ലാമിക് സെന്റർ ഉദ്ഘാടനം ഒക്ടോ. 14 ന്

കൊച്ചി: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊച്ചിയിൽ പുതിയ ആസ്ഥാന മന്ദിരം പ്രവർത്തനമാരംഭിക്കുന്നു. സംഘടനയുടെ റീജ്യണൽ ഓഫീസ് , സ്റ്റുഡന്റ്സ് ഹോസ്റ്റൽ, സഹചാരി സെന്റർ , സെക്കന്ററി മദ്രസ തുടങ്ങിയവയാണ് ഇപ്പോൾ പ്രവർത്തനമാരംഭിക്കന്നത് . ഇതിനായി പള്ളുരുത്തി വെസ്റ്റ് കച്ചേരിപ്പടിയിൽ ഇരുനില കെട്ടിടം സജ്ജമായിക്കഴിഞ്ഞു. എറണാംകുളം മുതൽ തിരുവനന്തപുരം വരെയുള്ള സംഘടന പദ്ധതികൾ കൊച്ചിൻ ഇസ് ലാമിക് സെന്റർ കേന്ദ്രീകരിച്ച് കൂടുതൽ വിപുലമാക്കാൻ ആലുവയിൽ ചേർന്ന സൗത്ത് കേരള ഡെലിഗേറ്റ്സ് മീറ്റ് തീരുമാനിച്ചു. ഒക്ടോബർ 14 ന് ശനിയാഴ്ച കാലത്ത് 10 മണിക്ക് കൊച്ചിൻ ഇസ് ലാമിക് സെന്റർ ഉദ്ഘാടനം ചെയ്യും . സമസ്തയുടേയും പോഷക ഘടകങ്ങളുടേയും നേതാക്കളും സാമുഹിക രാഷ്ട്രീയമേഖലയിലെ പ്രമുഖരും ജനപ്രതിനിധികളും സംബന്ധിക്കും. ഉദ്ഘാടനത്തിന്റെ ഭാഗമായി വിവിധ റിലീഫ് വിതരണങ്ങൾ , മെഡിക്കൽ ക്യാമ്പ് , മദ്രസാ വിദ്യാത്ഥികൾക്ക് മത്സരങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കും.