റോഹിംഗ്യന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍  എസ്.കെ.എസ്.എസ്.എഫ്.റിലീഫ് ക്വിറ്റ് വിതരണം 

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചേരിപ്രദേശങ്ങളില്‍വിവിധ ക്യാമ്പുകളിലായി കഴിഞ്ഞുകൊണ്ടിരിക്കുന്ന റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്കായി എസ്.കെ..എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്ന്സ്വരൂപിച്ച ഭക്ഷ്യധാന്യങ്ങളുടെ രണ്ടാംഘട്ട വിതരണം നടത്തി. കാളിന്തികുഞ്ചിലെ ക്യാമ്പില്‍ നടന്ന ചടങ്ങില്‍ എസ്.കെ..എസ്.എസ്.എഫ്. കേരള സംസ്ഥാന സെക്രട്ടറിഡോ. ടി അബ്ദുല്‍ മജീദ്‌കൊടക്കാട്‌വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഭക്ഷ്യധാന്യങ്ങള്‍ക്ക് പുറമെ ക്യാമ്പിലെ കുട്ടികള്‍കള്‍ക്കുള്ള വിദ്യഭ്യാസ സംവിധാനങ്ങളും, പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സംവിധാനം,തണുപ്പ് കാലത്തേക്കുള്ള പുതപ്പ്, തുടങ്ങിയസൗകര്യങ്ങള്‍ സംഘടന ഏര്‍പ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.റിലീഫ് കിറ്റ്‌വിതരണത്തിന് എസ്.കെ..എസ്.എസ്.എഫ് ഡല്‍ഹി ചാപ്റ്റര്‍ ഭാരവാഹികളായ നൗഫല്‍ വാഫി, ഷബീര്‍ നിസാമി, അജ്മല്‍ഹുദവി, ജബ്ബാര്‍ഹുദവി, സാക്കിര്‍സി.ടിതുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഡല്‍ഹിയിലെ ഓക്‌ലഏരിയയിലെ ശാഹീന്‍ബാഗിലെ ക്യാമ്പിലാണ് ഒന്നാംഘട്ട വിതരണം നടത്തിയിരുന്നത്.

ഫോട്ടോ അടിക്കുറിപ്പ്: റോഹിംഗ്യന്‍ അഭയാര്‍ത്ഥി ക്യാമ്പിലേക്ക്
എസ്.കെ..എസ്.എസ്.എഫ്.സ്വരൂപിച്ച ഭക്ഷ്യധാന്യങ്ങളുടെവിതരണം ഡല്‍ഹിയിലെ കാളിന്തികുഞ്ചിലെ ക്യാമ്പില്‍ കേരള സംസ്ഥാന സെക്രട്ടറിഡോ. ടി അബ്ദുല്‍ മജീദ് കൊടക്കാട് നിര്‍വ്വഹിക്കുന്നു.