എസ്.കെ.എസ്.എസ്.എഫ് ദേശീയോദ്ഗ്രഥന പ്രചാരണം: സൗഹൃദസമ്മേളനം ഒക്ടോബര്‍ 12ന് തിരുവനന്തപുര

തിരുവനന്തപുരം: ‘ഒരുമയോടെവസിക്കാംസൗഹൃദംകാക്കാം’ എന്ന സന്ദേശവുമായിഎസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ദേശീയോദ്ഗ്രഥനപ്രചാരണത്തിന്റെ ഭാഗമായി ഒക്ടോബര്‍ 12ന് സൗഹൃദ സമ്മേളനം സംഘടി്പ്പിക്കും.രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി സമുദായങ്ങള്‍ക്കിടയില്‍ പരസ്പര വിദ്വേഷം വളര്‍ത്തുന്ന ശക്തികളെതിരിച്ചറിയാനും, തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കങ്ങള്‍ തുറന്ന് കാണിക്കുകയുമാണ്പ്രചാരണം ലക്ഷ്യമാക്കുന്നത്.വര്‍ഗ്ഗീയതയും തീവ്രവാദവും പരസ്പരം ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ വ്യാപകമാവുകയാണ്. വര്‍ഗ്ഗീയ ധ്രൂവീകരണം ലക്ഷ്യമിട്ട് നടത്തുന്ന ഇത്തരം നീക്കങ്ങളെസൗഹൃദ കൂട്ടായ്മകളെക്കൊണ്ട്‌ചെറുക്കുകയാണ്‌വേണ്ടത്. ഇതിന് വേണ്ടി ഗ്രാമതലങ്ങളില്‍എല്ലാവിഭാഗങ്ങളെയും ഒരുമിപ്പിച്ച് നാട്ടുമുറ്റം എന്ന സൗഹൃദ കൂട്ടായ്മ സംഘടന നടത്തി വരികയാണ്. പാളയം ഹസന്‍ മരിക്കാര്‍ഓഡിറ്റോറിയത്തില്‍വൈകീട്ട് മൂന്ന് മണിക്ക് നടക്കുന്ന സൗഹൃദ സമ്മേളനം കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. സാംസ്‌കാരിക, സാമൂഹിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.