സമാധാനാന്തരീക്ഷം തകര്‍ക്കുന്ന ഛിദ്രശക്തികളെ കരുതിയിരിക്കുക: സമസ്ത ലീഗല്‍ സെല്‍

ചേളാരി: നൂറ്റാണ്ടുകളായി ഇസ്‌ലാമിക പൈതൃകത്തിലധിഷ്ടിതമായി പാരമ്പര്യ മുസ്‌ലിംകള്‍ നടത്തിവരുന്ന പള്ളി മദ്‌റസകളില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കി വിശുദ്ധ പള്ളികള്‍ പൂട്ടിക്കുന്ന പ്രവണത അത്യന്തം വേദനാജകമാണ്. മുസ്‌ലിംകളുടെ ഐക്യബോധം തകര്‍ത്തു ശിഥിലീകരണത്തിലൂടെ മത പ്രവര്‍ത്തനം തടസ്സപ്പെടുത്താന്‍ വിഘടിത വിഭാഗം നടത്തുന്ന നീക്കത്തിന് തടയിടാനും നിയമ വാഴ്ച ഉറപ്പുവരുത്തി വിശ്വാസികളെ സംരക്ഷിക്കാനും ഭരണകൂടത്തിന് ബാദ്ധ്യത ഉണ്ടെന്നും സമസ്ത ലീഗല്‍ സെല്‍ സംസ്ഥാന പ്രവര്‍ത്തക സമിതി അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു.

ഒക്‌ടോബര്‍ 31 നകം ജില്ലാ കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചു. ചെയര്‍മാന്‍ പി.എ.ജബ്ബാര്‍ ഹാജി അദ്ധ്യക്ഷത വഹിച്ചു. കെ.മോയിന്‍കുട്ടി മാസ്റ്റര്‍, കെ.ടി.കുഞ്ഞിമോന്‍ ഹാജി, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, സി.പി.ഹാരിസ് ബാഖവി, ഹാജി സദാലിയാഖത്തലി ഖാന്‍, എഞ്ചിനീയര്‍ മാമുക്കോയ ഹാജി, ബഷീര്‍ കല്ലേപാടം, എം.പി.ജഅ്ഫര്‍, ടി.അലിബാവ പ്രസംഗിച്ചു. കണ്‍വീനര്‍ പിണങ്ങോട് അബൂബക്കര്‍ സ്വാഗതവും എസ്.കെ.ഹംസ ഹാജി നന്ദിയും പറഞ്ഞു.