‘തംകീന്‍’ ദാറുല്‍ഹുദാ അധ്യാപക ട്രെയ്‌നിംഗ് ഇന്ന് (ചൊവ്വ)

ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയുടെ ഇന്റഗ്രേറ്റഡ് ക്വാളിറ്റി അഷ്യൂറന്‍സ് സെലിനു കീഴില്‍ വാഴ്‌സിറ്റിയിലെയും യു. ജി സ്ഥാപനങ്ങളിലേയും അധ്യാപകര്‍ക്കായി ആഗസ്റ്റ് ഒന്ന്, രണ്ട് തിയ്യതികളില്‍ തംകീന്‍-ദ്വിദിന ടീച്ചേഴ്‌സ് ട്രെയ്‌നിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു. പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളെ കുറിച്ചും അധ്യാപന രംഗത്തെ നൂതന പദ്ധതികളെ കുറിച്ചും സമഗ്രമായ ചര്‍ച്ചകള്‍ നടക്കുന്ന ക്യമ്പ് വാഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ ചൊവ്വാഴ്ച രാത്രി വി. സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്യും. യു. ശാഫി ഹാജി ചെമ്മാട് അധ്യക്ഷത വഹിക്കും. സഊദിയിലെ അശ്ശഖ്‌റ യൂനിവേഴ്‌സിറ്റിയിലെ ഇംഗ്ലീഷ് വിഭാഗം മേധാവി അബ്ദുര്‍റഊഫ് ഹുദവി അഞ്ചച്ചവിടി, സ്‌ട്രൈ്റ്റ്ബാത്ത് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ സി. ഇ. ഒ ഹാരിസ് ഹുദവി മടപ്പള്ളി, സമാന്ധ്രയിലെ മന്‍ഹജുല്‍ഹുദാ കോളേജ് പ്രിന്‍സിപ്പാള്‍ ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട്, മുനീര്‍ ഹുദവി കരുവന്‍തിരുത്തി തുടങ്ങിയവര്‍ ക്യാമ്പ് നിയന്ത്രിക്കും. വാഴ്‌സിറ്റിക്കു കീഴിലുള്ള മുഴുവന്‍ യുജിസ്ഥാപനങ്ങളിലെയും 350-ഓളം അധ്യാപകര്‍ ക്യാമ്പില്‍ പങ്കെടുക്കും.