സുന്നി ബാലവേദി ജ്ഞാനതീരം സംസ്ഥാന ശില്‍പശാല ഇന്ന് (ശനി)

ചേളാരി: സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാനകമ്മിറ്റിയുടെ ജ്ഞാനതീരം വിജ്ഞാന പരീക്ഷ സീസണ്‍ 5-ല്‍ വിജയികളായ സംസ്ഥാനതല പ്രതിഭകള്‍ക്കുള്ള രണ്ടാംഘട്ട പരിശീലന ശില്‍പശാല ഇന്ന് തിരുവനന്തപുരത്ത് നടക്കും. ആത്മീയം, ചരിത്രം, ശാസ്ത്രം, സാഹിത്യം എന്നീ മേഖലകളെ കോര്‍ത്തിണക്കി നടക്കുന്ന തെരഞ്ഞെടുക്കപ്പെട്ട പ്രതിഭകളുടെ ശില്‍പശാലയില്‍ പ്രമുഖ പ്രഭാഷകനും ചിന്തകനുമായ ഡോ. ബാബുപോള്‍ ഐ. എ. എസ്. വിദ്യാര്‍ത്ഥികളുമായി സംവദിക്കും. ശില്‍പശാലയുടെ വിവിധ സെഷനുകള്‍ക്ക് സംസ്ഥാന ജനറല്‍ സെക്രട്ടറി അഫ്‌സല്‍ രാമന്തളി, ഭാരവാഹികളായ റിസാല്‍ ദര്‍ അലി ആലുവ, സജീര്‍ കാടാച്ചിറ, യാസര്‍ അറഫാത്ത് ചെര്‍ക്കള, നാസിഫ് തൃശൂര്‍, അസ്‌ലഹ് മുതുവല്ലൂര്‍, അംജദ് തിരൂര്‍ക്കാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.