മികച്ച മദ്‌റസകള്‍ക്ക് ബാപ്പു മുസ്‌ലിയാര്‍ അവാര്‍ഡ്; അപേക്ഷ ക്ഷണിച്ചു

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറിയായിരുന്ന കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാരുടെ പേരില്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഏര്‍പ്പെടുത്തിയ മികച്ച മദ്‌റസകള്‍ക്കുള്ള അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. പാഠ്യ-പാഠ്യേതര രംഗങ്ങളിലെ മികവും മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങളും സാമൂഹിക സേവനങ്ങളും കണക്കാക്കിയാണ് അവാര്‍ഡ് ജേതാക്കളെ നിര്‍ണ്ണയിക്കുക. അപേക്ഷാ ഫോറം മുഫത്തിശുമാര്‍ മുഖേന മദ്‌റസകള്‍ക്ക് എത്തിച്ചിട്ടുണ്ട്. പൂരിപ്പിച്ച അപേക്ഷകള്‍ 2017 ആഗസ്റ്റ് 15 നകം സെക്രട്ടറി, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്, സമസ്താലയം, ചേളാരി, പി.ഒ.തേഞ്ഞിപ്പലം, പിന്‍: 673636, മലപ്പുറം ജില്ല എന്ന വിലാസത്തില്‍ ലഭിച്ചിരിക്കേണ്ടതാണ്.