കാസര്‍ഗോഡ് ചൂരിയിലെ പള്ളിയില്‍ റിയാസ് മുസ്ലിയാരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് (വെള്ളി) വൈകീട്ട് 4 മണിക്ക് മലപ്പുറത്ത്

 

മദ്‌റസാ അധ്യാപകന്റെ കൊലപാതകം മലപ്പുറത്ത് പ്രതിഷേധമിരമ്പും

മലപ്പുറം: കാസര്‍ഗോഡ് ചൂരിയിലെ പള്ളിയില്‍ റിയാസ് മുസ്ലിയാരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന്  (വെള്ളി) വൈകീട്ട് 4 മണിക്ക് മലപ്പുറത്ത് പ്രതിഷേധ പ്രകടനം നടത്താന്‍ സുന്നി യുവജന സംഘം ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ഈ സംഭവത്തിലെ പ്രതികളെ കണ്ടെത്തി. മാതൃക പരമായ ശിക്ഷ നല്‍കേണ്ടത് നാട്ടില്‍ സമാധാനം നിലനിര്‍ത്താനും സൗഹാര്‍തദത്തിനും അനിവാര്യമാണെന്നും സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ചൂണ്ടിക്കാട്ടി. വൈകീട്ട് 4 മണിക്ക് മലപ്പുറം കുന്നുമ്മല്‍ കലക്ടര്‍ ബംഗ്ലാവിന് പരിസരസരത്ത് നിന്ന് തുടങ്ങുന്ന പ്രകടനം കിഴക്കേതല സുന്നി മഹലില്‍ സമാപിക്കും. എസ്.വൈ.എസ് ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങളും ജില്ലയിലെ ആമില പ്രവര്‍ത്തകരും പ്രതിഷേധ പ്രകടനത്തില്‍ സംബന്ധിക്കുന്നതിനായി 4 മണിക്ക് കുന്നുമ്മല്‍ കലക്ടര്‍ ബംഗ്ലാവിന് സമീപം എത്തിച്ചേരണമെന്ന് പ്രസിഡന്റ് സയ്യദ് അബ്ബാസലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ അറിയിച്ചു. പ്രതിഷേധ പ്രകടനം വന്‍ വിജയമക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെക്രട്ടറിമാരായ കെ.ടി ഹുസൈന്‍ കുട്ടി മൗലവി, അബ്ദുല്‍ ഖാദിര്‍ ഖാസിമി, എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍, ജനറല്‍ സെക്രട്ടറി ശഹീര്‍ അന്‍വരി പുറങ്ങ് ആഹ്വനം ചെയ്തു.